വേദാന്തം
അയാള്‍ ആ സിഗരറ്റ്കുറ്റി ആഷ്ട്രേയിലേയ്ക്ക് തിരികിയപ്പോള്‍
സിഗരറ്റ് വേദനയോടെ മന്ത്രിച്ചു,
"ഇന്നു ഞാന്‍ നാളെ നീ..............”
ജിത്തു ജയകുമാര്‍ VIII B
ശുചിത്വവാദി
ഹോ, ഈ നാട്ടിലാര്‍ക്കും വൃത്തിയില്ല എന്നു പറഞ്ഞുകൊണ്ട് അയാള്‍ ആ പഴത്തൊലി റോഡിലേയ്ക്ക്
വലിച്ചെറിഞ്ഞു.
സ്വര്‍ണ്ണവില
ഓ മൈ ഗോ(ള്‍)ഡ്
മിതവ്യയശീലം?
ആനയെക്കിട്ടിയാല്‍ അവള്‍ അത്താഴത്തിനു കറിവെച്ചുകൂട്ടും