ചരിത്രം


കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്ക്കൂള്‍ സുവര്‍ണ്ണജൂബിലി നിറവിലേയ്ക്ക്
(1962-2012)
വിദ്യാഭ്യാസത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ നമ്മുടെ പൂര്‍വ്വികന്മാര്‍ വിവേകവും വിജ്ഞാനവുമുള്ള ഭാവി തലമുറകളെ മുന്നില്‍ കണ്ടുകൊണ്ട് 1866ല്‍ പള്ളിയങ്കണത്തില്‍ ഒരു എല്‍ പി സ്കൂള്‍ പടുത്തുയര്‍ത്തി. 1908 ല്‍ കുറ്റാരപ്പള്ളിയില്‍ മാണിയച്ചന്‍ മാനേജരായിരുന്ന കാലത്ത് നിലവിലുണ്ടായിരുന്ന ഓലക്കെട്ടിടത്തിനു പകരം പുതിയകെട്ടിടം പണിതു. 1954 ല്‍ വരകിപ്പറമ്പില്‍ മത്തായിയച്ചന്‍ മാനേജരായിരുന്ന കാലത്താണ് യു പി സ്കൂള്‍ ആരംഭിച്ചത്. 1955ല്‍ ഇന്നു കാണുന്ന സ്ഥലത്തേയ്ക്ക് യു പി സ്കൂള്‍ മാറ്റി സ്ഥാപിച്ചു.1955 മുതല്‍ 1964 വരെ ഈ സ്കൂളിന്റെ ഹെഡ്മാസ്റ്ററായിരുന്ന തോമസ് മാമ്പുഴയ്കലച്ചന്റെയും മാനേജരായിരുന്ന യാക്കോബ് ഞാവള്ളിയച്ചന്റെയും നിതാന്തപരിശ്രമംകൊണ്ട് 1962 ജൂണ്‍4ന് നമ്മുടെ സ്കൂള്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു.
ഇന്നേയക്ക് അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഹൈസ്ക്കൂള്‍ വിഭാഗം സുവര്‍ണ്ണജൂബിലിയുടെ നിറവിലാണു്. മാഞ്ഞൂര്‍ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്ക്കൂളായ കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് ഹൈസ്ക്കൂള്‍ ഈപ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതിയ്ക്കു നല്കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്.ഇപ്പോള്‍ 1മുതല്‍ 10വരെ ക്ളാസ്സുകളിലായി 364കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു.
സ്കൂളിനോട് ഏറെ ശ്രദ്ധയും താല്പര്യവുമുള്ള നരിവേലില്‍ മത്തായിക്കത്തനാരാണ് ഇപ്പോഴത്തെമാനേജര്‍ ഹെഡ്മാസ്റ്ററായി ശ്രീ ടോമി സെബാസ്റ്റ്യന്‍ സേവനമനുഷ്ഠിക്കുന്നു. സുവര്‍ണ്ണജൂബിലി വര്‍ഷത്തിനു മുന്നൊരുക്കമെന്ന നിലയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും നമ്മുടെസ്കൂള്‍ S S L C പരീക്ഷയില്‍ 100% വിജയംനേടി എന്നത് ഏറെ അഭിമാനകരമാണ്.

************************